അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പെടെ നിരവധി വിമാനത്താവളങ്ങള്‍ ഡിസൈന്‍ ചെയ്ത പ്രമുഖ ആര്‍കിടെക്ട് പോള്‍ ആന്‍ഡ്രൂ അന്തരിച്ചു. 80 വയസായിരുന്നു. ഫ്രാന്‍സാണ് സ്വദേശം. അബുദാബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ ലോകോത്തരമായ 20 പദ്ധതികള്‍ ആന്‍ഡ്രൂവിന്റെ ഡിസൈനിംഗില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഫ്രാന്‍സിലെ റോയിസി എയര്‍പോര്‍ട്ടും അതുമായി ബന്ധിപ്പിക്കുന്ന ടണല്‍ വഴിയുള്ള റെയില്‍ പദ്ധതിയുമാണ്. അബുദാബിക്ക് പുറമെ ജക്കാര്‍ത്ത, കെയ്‌റോ, ദാറുസ്സലാം, ഒസാക്കയിലെ കെന്‍സായി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഇദ്ദേഹത്തിന്റെ ഡിസൈനിംഗ് അനുസരിച്ച് നിര്‍മിക്കപ്പെട്ടവയാണ്.