ജിദ്ദ വിമാനത്താവളത്തില്‍ ഹറമൈന്‍ റയില്‍വേ സ്‌റ്റേഷന്‍ മൂന്ന് മാസത്തിനകം

Posted on: October 14, 2018 7:10 pm | Last updated: October 14, 2018 at 10:05 pm

ജിദ്ദ: ജിദ്ദ വിമാനത്താവളത്തില്‍ റയില്‍വേ സ്‌റ്റേഷന്‍ മൂന്ന് മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഹറമൈന്‍ റയില്‍വേ അതോറിറ്റി വ്യക്തമാക്കി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവള പദ്ധതികളുമായി ഹറമൈന്‍ റയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചര്‍ച്ച ചെയ്തതായും അതോറിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ക്കാണ് ഹറമൈന്‍ റയില്‍വേ സര്‍വീസ് ആരംഭിച്ചത്. വ്യാഴം, വെള്ളി, ശനി, ഞായര്‍, ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടക്കുന്നത്. ഘട്ടം ഘട്ടമായി സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും. ഇത്തരത്തില്‍ വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാനാവും.