ശബരിമലയുടെ പേരില്‍ നടക്കുന്നത് നാഥനില്ലാ സമരം: വെള്ളാപ്പള്ളി

Posted on: October 11, 2018 8:06 pm | Last updated: October 11, 2018 at 8:06 pm

ആലപ്പുഴ: ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാ സമരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന് ആളെക്കൂട്ടാന്‍ എസ്എന്‍ഡിപിക്ക് ബാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ല. അതുകൊണ്ട് തന്നെ കോടതി വിധിക്ക് വലയ പ്രസക്തി ഇല്ല. ഇത്തരമൊരു അപ്രസക്തമായ വിധിയുടെ പേരില്‍ തെരുവില്‍ സമരം നടത്തുന്നത് കലാപമുണ്ടാക്കാനേ സഹായിക്കൂ. എല്ലാ ഹിന്ദു സംഘടനകളുമായും ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാരണ സംരക്ഷണത്തിന് വേണ്ടി യോഗം മുന്നില്‍ ഉണ്ടാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.