സഊദിയില്‍ ഇന്ന് കാറ്റിനും മഴക്കും സാധ്യത; മുന്നറിയിപ്പ്

Posted on: October 11, 2018 1:19 pm | Last updated: October 11, 2018 at 1:19 pm

റിയാദ്: സഊദിയില്‍ ഇന്ന് പലയിടങ്ങളിലും ഇടിയോടു കൂടിയ മഴയുണ്ടാവുമെന്ന് സഊദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചെങ്കടലിലും ഗള്‍ഫ് കടലിലും മണിക്കൂറില്‍ 15 മുതല്‍ 42 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ രണ്ട് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.