സാലറി ചലഞ്ച് : വിസമ്മതപത്രത്തിന് ഹൈക്കോടതി സ്‌റ്റേ

Posted on: October 9, 2018 1:01 pm | Last updated: October 9, 2018 at 8:36 pm

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെട്ടിപ്പടുക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ സ്‌റ്റേ.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നതില്‍ വിയോജിപ്പുള്ളവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിര്‍ദേശത്തിനാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭവാനയായി നല്‍കാമെന്ന് പറഞ്ഞ കോടതി നിര്‍ബന്ധിത പിരിവ് പാടില്ലെന്നു പറഞ്ഞു. ട്രൈബ്യൂണല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.