ശുഐബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

Posted on: October 8, 2018 7:07 pm | Last updated: October 9, 2018 at 10:10 am

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തിനെയാണ് മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിന് കാര്‍ വാടകയ്‌ക്കെടുക്കാന്‍ പണം നല്‍കിയത് പ്രശാന്താണെന്നാന്ന് പോലീസ് പറയുന്നു. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്. ഫെബ്രുവരി 12ന് അര്‍ധരാത്രിയോടെയാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.