അമേരിക്കയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് 20 മരണം

Posted on: October 8, 2018 10:07 am | Last updated: October 8, 2018 at 10:48 am

വാഷിങ്ടണ്‍: അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ആഢംബര കാറായ ലിമൊസിനും മറ്റൊരു കാറുമായാണ് കൂട്ടിയിടിച്ചത്.

അമിതവേഗത്തില്‍ വന്ന ലിമൊസിന്‍ മറ്റൊരു കാറിലിടിച്ച ശേഷം സമീപത്തെ കടയുടെ വാഹന പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന 18 പേരും രണ്ട് കാല്‍നടയാത്രക്കാരുമാണ് മരിച്ചത്. ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നവരാണ് ലിമൊസിനില്‍ ഉണ്ടായിരുന്നത്.