റിയാദില്‍ ഇന്ത്യക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവം: രണ്ട് പേര്‍ പിടിയില്‍

Posted on: October 7, 2018 9:51 pm | Last updated: October 7, 2018 at 9:51 pm

റിയാദ്: ഇന്ത്യക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. ഇന്ത്യക്കാരനെ തന്റെ താമസ സ്ഥലത്തിന് സമീപത്ത് വെച്ച് തലക്കടിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. അക്രമത്തില്‍ പരുക്കേറ്റ് തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന രംഗം സാമുഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുപ്പത് വയസ്സ് പ്രായക്കാരായ രണ്ട് പേര്‍ പിടിയിലായത്. സമാന രീതിയില്‍ തങ്ങള്‍ ഏഴോളം അക്രമങ്ങള്‍ നടത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇരുവരേയും പബ്ലിക് പ്രോസിക്യൂഷനു കൈമാറി. അടുത്തിടെയായി റിയാദില്‍ വിദേശികളെ ആക്രമിച്ച് പണവും മറ്റും കവര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.