ബിഷപ്പ് ഫ്രാങ്കോയുടെ റിമാന്‍ഡ് കാലാവധി നീട്ടി

Posted on: October 6, 2018 12:59 pm | Last updated: October 6, 2018 at 1:42 pm

പാല: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ പാല സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക്കൂടി നീട്ടി.

റിമാന്‍ഡ് കാലാവധി തീര്‍ന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ പാല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന കോടതി റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക്കൂടി നീട്ടുകയായിരുന്നു. കഴിഞ്ഞ മാസം 21ന് അറസ്റ്റിലായ ബിഷപ്പിനെ 24ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.