ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധമുയര്‍ത്തുന്നതെന്തിനെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.ആ ‘ അഞ്ചു ദിവസങ്ങളില്‍’ക്ഷേത്രത്തില്‍ പോകാന്‍ സുപ്രീം കോടതി ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും സ്വാമിയുടെ ട്വിറ്ററില്‍ പറയുന്നു.
ശബരിമലയില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ വിലക്കാനുമാകില്ല. ദൈവം എന്താണ് ആഗ്രഹിക്കുന്നത് ആര്‍ക്കറിയാമെന്നും സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് ക്തമായ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് സ്വാമിയുടെ ട്വീറ്റെന്നത് ശ്രദ്ധേയമാണ്.