ഐഎസ്എല്‍: രണ്ടാം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില

Posted on: October 5, 2018 10:06 pm | Last updated: October 6, 2018 at 1:09 pm

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളിലെ രണ്ടാം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഹോം ഗ്രൗണ്ടില്‍ മുംബൈക്ക് എതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം വിജയം നഷ്ടമായത്.

കളിയുടെ 24ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി മുന്നിലെത്തി. ഹോളിചരണ്‍ നര്‍സാറിയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലക്ഷ്യം കണ്ടത്. പിന്നീട് ശക്തമായ പ്രതിരോധം കാഴ്ചവെച്ച് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറി. ഒടുവില്‍ നിശ്ചിത സമയം കഴിഞ്ഞ് ലഭിച്ച അഞ്ച് മിനുട്ട് ഇഞ്ചുറി ടൈമില്‍, കളിയുടെ 93ാം മിനുട്ടില്‍ മുംബൈ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയസ്വപന്ങ്ങള്‍ തകര്‍ത്തു. പകരക്കാരനായി ഇറങ്ങിയ ഭൂമിജിന്റെ ലോംഗ് റേഞ്ച് ഷോട്ടാണ് ഗോളായത്.