അമേരിക്കയുടെ ഉപരോധ ഭീഷണിക്കിടെ ഇന്ത്യയും റഷ്യയും മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു

Posted on: October 5, 2018 2:04 pm | Last updated: October 5, 2018 at 5:09 pm

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധ ഭീഷണിയെ വകവെക്കാതെ ഇന്ത്യയും റഷ്യയും എസ്-400 മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു. 40000 കോടി രൂപ മുടക്കി റഷ്യയില്‍നിന്നും നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുക.

ഇന്ത്യയെ ലക്ഷ്യം വെക്കുന്ന മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍ , ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാനാവുന്നതാണ് സംവിധാനം. ശത്രുവിന്റെ ആയുധങ്ങളെ 380 കി.മി അകലെ വെച്ച് നശിപ്പിക്കാന്‍ ഇതുവഴി സാധ്യമാകും. ഈ കരാറിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിന് മറ്റൊരു കരാറിലും ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. ഈ കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഉടനെയുണ്ടാകും.