താനൂരില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം; ഭാര്യ പോലീസ് കസ്റ്റഡിയില്‍

Posted on: October 5, 2018 11:12 am | Last updated: October 5, 2018 at 1:05 pm

മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളിയായ യുവാവ് വാടകവീട്ടില്‍വെച്ച് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ പോലീസ് കസ്റ്റഡിയില്‍. ഭാര്യ സൗജത്തും സുഹ്യത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സൗജത്തിന്റെ സുഹ്യത്തിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40)ആണ് വ്യാഴാഴ്ച തെയ്യാല ഓമച്ചപ്പുഴ റോഡി വാടക ക്വാട്ടേഴ്‌സില്‍ ഉറങ്ങിക്കിടക്കവെ തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ സംഭവം അറിയിച്ചത്. തലക്കടിയേറ്റതിന് പുറമെ കഴുത്തിലും നെഞ്ചിലും മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.