താനൂരില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച നിലയില്‍

Posted on: October 4, 2018 9:17 am | Last updated: October 4, 2018 at 10:27 am

മലപ്പുറം: താനൂരില്‍ യുവാവിനെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തയ്യാല സ്വദേശി സവാദാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

കഴുത്തിന് വെട്ടേറ്റതായും പോലീസ് പറയുന്നു. തൊട്ടടുത്ത് കിടന്ന മകനാണ് സംഭവം ആദ്യം കണ്ടത്. അപ്പോള്‍ ഒരാള്‍ ഓടിപ്പോകുന്നതും കണ്ടു. എന്നാല്‍, കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല.

പുറത്തെ കോലായിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. മത്സ്യത്തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും.