ഹറമൈന്‍ ട്രെയിന്‍ ഒക്ടോബര്‍ 11 മുതല്‍

Posted on: October 3, 2018 9:41 pm | Last updated: October 3, 2018 at 9:41 pm

മക്ക: ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നത് ഒരാഴ്ച കൂടി നീട്ടി. നാളെ തുടങ്ങേണ്ട ആദ്യ ഓട്ടം ഒക്ടോബര്‍ 11 ലേക്ക് മാറ്റി. മക്ക, ജിദ്ദ, റാബഗ്, മദീന സ്‌റ്റേഷനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ഹറമൈന്‍ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഫിദ അറിയിച്ചു. www.hhr.sa  വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്കിംഗ് സാധ്യമാണ്. യാത്രാ സമയം, ടിക്കറ്റ് നിരക്കുകള്‍ തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് 920004433 എന്ന കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിളിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.