Connect with us

Kerala

ബ്രൂവറി അനുവദിച്ചത് ഉദ്യോഗസ്ഥരെ മറികടന്ന്; എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സെക്രട്ടറിയും എക്‌സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നല്‍കിയ ഉപദേശം മറികടന്നാണ് ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഏഴ്മാസവും എട്ട് ദിവസവും എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നത് 7.7.2018 നാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ ഈ ദിവസങ്ങളില്‍തന്നെ ഈ ഫയല്‍ മുഖ്യമന്ത്രി പരിഗണിച്ചതും അനുമതി നല്‍കിയതും “ഡീലുറപ്പി”ക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. ഉദ്യോഗസ്ഥരെ മറികടന്ന് പ്രളയബാധിത സമയത്ത് രഹസ്യമായാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. തന്റെ ആരോപണം തെറ്റെന്ന് തെളിയിക്കാന്‍ എക്‌സൈസ് മന്ത്രിയെയും മുഖ്യമന്ത്രിയേയും ചെന്നിത്തല വെല്ലുവിളിച്ചു.

തിതരഞ്ഞെടുപ്പ് കാലത്ത് പണം കിട്ടിയതിന് മദ്യ രാജാക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പരോപകാരമാണിതെന്നും പ്രതിപക്ഷ നതാവ് ആരോപിച്ചു. കിന്‍ഫ്രാ ഇന്‍ഫോടെക്കില്‍ ബ്രൂവറി അനുവദിച്ചെങ്കിലും അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഭൂമി അനുവദിക്കാന്‍ അധികാരമില്ലാത്ത കിന്‍ഫ്രയിലെ ജനറല്‍ മാനേജര്‍ എന്ത് അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് സ്ഥലം അനുവദിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

ബ്രൂവറി പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ദിവസം മൂന്ന് ലക്ഷം ലിറ്റര്‍ ജലമാണ് ആവശ്യമായി വരുന്നത്. മഴക്കാലത്തുപോലും ടാങ്കറില്‍ വെള്ളം എത്തിക്കുന്ന പ്രദേശത്ത് ബ്രൂവറി സ്ഥാപിച്ചാല്‍ ജലക്ഷാമം രൂക്ഷമാകും. തൊഴില്‍ അവസരം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. ബ്രൂവറികളില്‍ 50 തൊഴിലാളികള്‍വരെ മാത്രമാണ് ഉണ്ടാകുക. ഇവര്‍ പലപ്പോഴും ദിവസ വേതനക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest