കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി പാല സബ് ജയിലിലെത്തി സന്ദര്‍ശിച്ചു.
ഇരുവരും പത്ത് മിനുട്ട് കൂടിക്കാഴ്ച നടത്തി. കാരാഗ്രഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലക്കാണ് ജയിലില്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്ന് പിന്നീട് മാണി മാധ്യമങ്ങളോട് പറഞ്ഞു.