കൊല്‍ക്കത്തയില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: October 2, 2018 12:14 pm | Last updated: October 2, 2018 at 1:50 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. നഗര്‍ബസാര്‍ മേഖലയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടക്ക് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നില്‍ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.