Connect with us

International

ജെയിംസ് അലിസണിനും തസുകു ഹോന്‍ജോക്കും വൈദ്യശാസ്ത്ര നൊബേല്‍

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജെയിംസ് പി അലിസണും ജപ്പാന്‍കാരനായ തസുകു ഹോന്‍ജോക്കുമാണ് പുരസ്‌കാരം. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ ഗവേഷകനാണ് തസുകു ഹോന്‍ജോ. അമേരിക്കയിലെ ഹൂസ്റ്റണിലെ എം.ഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ പ്രഫസറും രോഗപ്രതിരോധ ഗവേഷണവിഭാഗം മേധാവിയുമാണ് ജെയിംസ് പി അലിസണ്‍.

കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്‌കാരം. മന്ദഗതിയിലായിരുന്ന കാന്‍സര്‍ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു അലിസോണിന്റെയും ഹോന്‍ജോയുടെയും കണ്ടെത്തല്‍.

പുതിയ കണ്ടെത്തലോടെ “ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറപ്പി”യില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തിലുണ്ടായ ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി ഇരുവരുടെയും കണ്ടെത്തലുകള്‍

---- facebook comment plugin here -----

Latest