കോഴിക്കോട് സ്വദേശി പാക് പൗരന്റെ കുത്തേറ്റ് മരിച്ചു

Posted on: October 1, 2018 4:46 pm | Last updated: October 1, 2018 at 4:46 pm

ദുബൈ: പാക്കിസ്ഥാനിയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് പൂനൂര്‍ പൂക്കോട് വികെ അബുവിന്റെ മകന്‍ അബ്ദുര്‍റശീദ് (42) ആണ് മരിച്ചത്. ജബല്‍അലി ദുബൈ ഇന്‍വെസ്റ്റ് പാര്‍ക്കിലെ പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്‍ഡ് റസ്‌റ്റോറന്റ് മാനേജരാണ് കൊല്ലപ്പെട്ട റശീദ്. ഞായറാഴ്ച രാത്രി താമസസ്ഥലത്ത് വെച്ചാണ് സംഭവം.

ജീവനക്കാരുടെ താമസസ്ഥലത്ത് പാകിസ്ഥാന്‍ സ്വദേശിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഹൈപ്പര്‍മാര്‍ക്കറ്റിലെ കുബ്ബൂസ് നിര്‍മാണ വിഭാഗം തൊഴിലാളിയാണ് പ്രതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.