ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീകൊളുത്തി മരിച്ചു

Posted on: October 1, 2018 4:30 pm | Last updated: October 1, 2018 at 7:55 pm

ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ തീകൊളുത്തി മരിച്ചു. തെലുങ്കാനയിലെ ജഗത്തിയലില്‍ ഞായറാഴ്ചയാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥികളായ കെ മഹേന്ദര്‍, രവി തേജ് എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ കലഹിച്ചിരുന്നതായും സഹപാഠികള്‍ പറയുന്നു.

മഹേന്ദ്രര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.തീകൊളുത്തുന്നതിന് മുമ്പ് ഇവര്‍ പരസ്പരം പെട്രോള്‍ ഒഴിച്ചുവെന്നാണ് കരുതുന്നത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.

പോലീസ് നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തുനിന്നും ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അതേസമയം, സംഭവസ്ഥലത്ത് മറ്റൊരു കുട്ടിയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണഅട്.