വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Posted on: October 1, 2018 12:10 pm | Last updated: October 1, 2018 at 2:06 pm

ന്യൂല്‍ഹി: കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഢംബര അപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫഌറ്റുകള്‍, ബേങ്ക് നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും 13,000 കോടിയുടെ വായ്പത്തട്ടിപ്പ് നടത്തിയാണ് നീരവ് മുങ്ങിയത്. നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും തട്ടിപ്പില്‍ മുഖ്യപ്രതിയാണ്.