ഇന്ധന വില ഇന്നും ഉയര്‍ന്നു; പെട്രോളിന് 25 പൈസയുടേയും ഡീസലിന് 32 പൈസയുടേയും വര്‍ധന

Posted on: October 1, 2018 9:23 am | Last updated: October 1, 2018 at 12:47 pm

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുടേയും വര്‍ധനയാണുണ്ടായിരിക്കുന്നത്. കേരളത്തില്‍ പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപരയുമാണ് വില. രാജ്യത്ത് മുംബൈയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവിലയുള്ളത്.

ഇവിടെ പെട്രോള്‍ ലിറ്ററിന് 90.84 രൂപയാണ് . ഹൈദ്രാബാദില്‍ ഡീസില്‍ വില 81.35 ആയിരിക്കുകയാണ്. ഇതിന് പുറമെ സ്ബ്‌സിഡിയുള്ള പാചക വാതകത്തിന് 2.89രൂപയുടേയും സബ്‌സിഡിയില്ലാത്തതിന് 59 രൂപയുടേയും വര്‍ധനയാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്.