Connect with us

Kerala

ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി: പ്രതിപക്ഷ നേതാവ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രുവറികളും രഹസ്യമായി അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. മന്ത്രിസഭ പോലും അറിയാതെയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയെന്നും കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.