Connect with us

Gulf

യു എ ഇയില്‍ ഇന്ന് മുതല്‍ താപനില കുറയും

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ഇന്നുമുതല്‍ താപനില കുറയും. ഇന്നലെയും കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ഇതിനിടെ യു എ ഇയില്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കിയ ഉച്ചവിശ്രമം ശനിയാഴ്ച അവസാനിച്ചു. ജൂണ്‍ മാസം 15 മുതലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കികൊണ്ട് മന്ത്രാലയം ഉത്തരവിട്ടത്.

50 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് താഴ്ന്ന് പല എമിറേറ്റുകളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. അല്‍ ഐനിലെ ചില മേഖലകളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്.