പോലീസിനെതിരെ കന്യാസ്ത്രീകള്‍ യെച്ചൂരിക്ക് പരാതി നല്‍കി; ജലന്തര്‍ ബിഷപ്പ് സര്‍ക്കാറിന് മുന്നില്‍ ഒന്നുമല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: September 11, 2018 11:11 am | Last updated: September 11, 2018 at 2:17 pm
SHARE

കൊച്ചി/തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. പോലീസിലെ ഉന്നതര്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുകയാണെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലം ദിവസവും തുടരുകയാണ്.

അതേ സമയം സര്‍ക്കാറിന് മുന്നില്‍ ജലന്തര്‍ ബിഷപ്പ് ഒന്നുമല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സര#്ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്. അല്ലാതെ പീഡകര്‍ക്കൊപ്പമല്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്നും കാത്തിരുന്നു കാണാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here