കെപിഎംജിക്കെതിരായ വിഎസിന്റെ കത്ത് പിബി ചര്‍ച്ച ചെയ്യും

Posted on: September 9, 2018 3:22 pm | Last updated: September 10, 2018 at 11:04 am
SHARE

ന്യൂഡല്‍ഹി: കെപിഎംജി കണ്‍സള്‍ട്ടന്‍സിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് പിബി ചര്‍ച്ച ചെയ്യും. നവകേരള പുനര്‍നിര്‍മാണത്തിനായി കണ്‍സള്‍ട്ടന്‍സിയായി കെപിഎംജിയെ തിരഞ്ഞെടുത്തത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് കത്ത് നല്‍കിയത്. ബ്രിട്ടനില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെപിഎംജിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ പുനര്‍നിര്‍മാണം കെപിഎംജിയെ മാത്രം ഏല്‍പ്പിക്കാനല്ല തീരുമാനമെന്നും സൗജന്യ സേവനമെന്ന വാഗ്ദാനം സ്വീകരിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് പാര്‍ട്ടിവ്യത്തങ്ങള്‍ പറയുന്നത്.