എലിപ്പനി: സംസ്ഥാനത്ത് ഇന്ന് മരണം പത്തായി

Posted on: September 3, 2018 2:14 pm | Last updated: September 3, 2018 at 11:27 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. ഇന്ന് മാത്രം പത്ത് പേരാണ് വിവിധ ജില്ലകളിലായി മരിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍(54), വടകര സ്വദേശിനി നാരായണി(80), പത്തനംതിട്ട റാന്നി സ്വദേശി രഞ്ജു, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായി അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് മരിച്ചത്.

പ്രളയബാധിത പ്രദേശങ്ങളില്‍ശുചീകരണത്തിനിറങ്ങിയവരാണ് ഇന്ന് മരിച്ച രഞ്ജുവും അനില്‍കുമാറും. ഇതോടെ നാല് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 40ആയി ഉയര്‍ന്നു. വവിധ ആശുപത്രികളില്‍ എലിപ്പനി ബാധ സംശയത്തെത്തുടര്‍ന്ന് പ്രവേശിപ്പിച്ച 33 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here