എയര്‍കണ്ടീഷനറുള്ള ഹെല്‍മെറ്റുമായി ഫെഹെര്‍

Posted on: August 28, 2018 8:37 pm | Last updated: August 28, 2018 at 8:37 pm

ഹെല്‍മെറ്റ് വെച്ചാല്‍ തലക്ക് ചൂടുപിടിക്കുന്നുവെന്നാണ് പലരുടെയും പരാതി. ചൂടുകാലത്ത് പ്രത്യേകിച്ചും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി പുതിയ ഒരു ഹെല്‍മെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഫെഹെര്‍ എന്ന ഹെല്‍മെറ്റ് നിര്‍മാതാക്കള്‍. തലയെ തണുപ്പിക്കുന്ന എയര്‍ കണ്ടീഷനിംഗ് സംവിധാനം ഉപയോഗിച്ചാണ് എസിഎച്ച് വണ്‍ എന്ന ഹെല്‍മെറ്റ് നിര്‍മിച്ചിരിക്കുന്നത്.

റോള്‍സ് റോയ്‌സ്, ഫെരാരി, ലക്ഷസസ് തുടങ്ങിയ ആഡംബര കാറുകളിലെ സീറ്റില്‍ ഉപയോഗിക്കുന്ന തെര്‍മോ ഇലക്ട്രിക് ടെക്‌നോളജിയാണ് ഹെല്‍മെറ്റ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഹെല്‍മെറ്റില്‍ വെള്ളം നിറക്കുകയും ചാര്‍ജ് ചെയ്യുകയും ചെയ്താണ് ഉപയോഗം. ബൈക്കിന്റെ ബാറ്ററിയില്‍ നിന്നുള്ള പവറാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എക്‌സ്‌റ്റേണല്‍ ബാറ്ററി പാക്കും ഇതിനായി ഉപയോഗിക്കാം. 3000 എംഎഎച്ച് ബാറ്ററി പാക്ക് ഉപയോഗിച്ചാല്‍ രണ്ട് മണിക്കൂര്‍ ഹെല്‍മെറ്റില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍.

1450 ഗ്രാമാണ് ഹെല്‍മെറ്റിന്റെ തൂക്കം. വില 42000 രൂപ.