ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിത് സിംഗിന് സ്വര്‍ണം

Posted on: August 28, 2018 6:59 pm | Last updated: August 29, 2018 at 10:57 am

ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത്ത് സിംഗ് സ്വര്‍ണം നേടി. ഇതേഇനത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന്‍ വെള്ളിയും സ്വന്തമാക്കി.

തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ വെള്ളി നേടിയതിന് പിന്നാലെയാണ് മന്‍ജിത്തിന്റെ സ്വര്‍ണ നേട്ടം. 1:46:15 മിനുട്ടിലാണ് മന്‍ജിത്ത് ഫിനിഷ് ലൈന്‍ തൊട്ടത്. ജിന്‍സന്‍ 1:46:35 സെക്കന്‍ഡിലും.