പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍

Posted on: August 24, 2018 11:34 am | Last updated: August 24, 2018 at 6:55 pm
SHARE

കണ്ണൂര്‍: അവിഹിത ബന്ധം എതിര്‍ത്തതിന് മാതാപിതാക്കളേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജയിലില്‍ പശുപരിപാലന ചുമതലയായിരുന്നു സൗമ്യക്ക്. രാവിലെ പുല്ലരിയാന്‍ പോയ സൗമ്യയെ രാവിലെ ഒമ്പതോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.