Connect with us

Kerala

ഡാമുകള്‍ തുറന്നതില്‍ സര്‍ക്കാറിനും വൈദ്യുതി വകുപ്പിനും തെറ്റ് പറ്റയിട്ടില്ല: മന്ത്രി എംഎം മണി

Published

|

Last Updated

തൊടുപുഴ: അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാറിനും കെഎസ്ഇബിക്കും തെറ്റ് പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കിയിലേത് ഉള്‍പ്പെടെ സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം തുറന്നത് മുന്നൊരുക്കങ്ങളോടെയായിരുന്നുവെന്നും തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

മഴ ശക്തിയാര്‍ജിച്ചപ്പോള്‍ വൈദ്യുതി വകുപ്പിന്റേതിന് പുറമെ ജലസേചനത്തിനായി നിര്‍മിച്ച ഡാമുകളും തുറക്കേണ്ടി വന്നു. കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് ഡാമുകളെല്ലാം തുറന്നത്.

പ്രളയത്തെത്തുടര്‍ന്ന് 25 ലക്ഷത്തോളം പേരുടെ വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ നടത്തുകയെന്നതാണ് കെഎസ്ഇബിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. എല്ലാം ശരിയായതിനെ മനക്ലേശമുള്ളവരാണ് പ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ കുറ്റം പറയുന്നതെന്നും മന്ത്രി പറഞ്ഞു.