Connect with us

Gulf

അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍

Published

|

Last Updated

അറഫ/മുസ്ദലിഫ: ത്യാഗ സ്മരണ പുതുക്കി ജനലക്ഷങ്ങള്‍ സംഗമിച്ചതോടെ ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് പരിസമാപ്തി. മഗരിബ് നമസ്‌കാരം നിര്‍വഹിച്ച ശേഷം ഹാജിമാര്‍ മുസ്തദലിഫയില്‍ രാപാര്‍ക്കുന്നതിനായി അറഫയോട് വിടചൊല്ലി. ഇവിടെ നിന്നും കല്ലുകള്‍ ശേഖരിച്ച് ചൊവ്വാഴ്ച സുബഹി നമസ്‌കാരശേഷം ഹാജിമാര്‍ ജംറകളിലക്കേ് നീങ്ങും.

മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണത്തിനും ളുഹര്‍ നിസ്‌കാരത്തിനും മസ്ജിദുന്നബവിയിലെ ഇമാം ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ അറഫാ സംഗമത്തില്‍ മക്ക ഗവര്‍ണ്ണര്‍ ഫൈസല്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ അബ്ദുല്ലാഹിബ്‌നു ബന്ദര്‍ രാജകുമാരനും പങ്കെടുത്തു. ആഭ്യന്തര ഹാജിമാരടക്കം 2,368,873 പേര്‍ ഹജ്ജിനെത്തിയതായി സൗദി സ്റ്റാറ്റിക്സ് വിഭാഗം അറിയിച്ചു.

ഞായറാഴ്ച്ച രാത്രി ഹറമിലും മിന അറഫ എന്നിവിടങ്ങളില്‍ ശക്തമായ മഴ വര്‍ഷിച്ചത് ഹാജിമാര്‍ക്ക് ചൂടിന് ചെറിയൊരു ആശ്വാസമായി. അറഫയില്‍ ഇന്ന് ചൂട് 41 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

Latest