അറഫയിലും മിനായിലും കനത്ത കാറ്റും മഴയും

Posted on: August 19, 2018 11:12 pm | Last updated: August 20, 2018 at 4:06 am

മക്ക: ഹജ്ജിന്റെ രാവിൽ പുണ്യ ഭൂമികളിൽ കാറ്റും മഴയും. പ്രാദേശികസമയം രാത്രി 7 മണിക്ക് ശേഷമാണ് അറഫയിൽ കനത്ത മഴ വർഷിച്ചത്. മിനായിലും മുസ്ദലിഫയിലും ചെറിയ തോതിൽ കാറ്റും മഴയുമുണ്ടായി.

അതേ സമയം ഹറം പരിസരത്തും മക്കാ നഗരത്തിലും മഴ കാര്യമായി പെയ്തിതില്ല, എന്നാൽ നല്ല പൊടിക്കാറ്റ് അടിച്ചു വീശുന്നുണ്ട്. തിങ്കളാഴ്‌ച അറഫാ സംഗമത്തിൽ പങ്കെടുക്കുന്നതിനായി രാത്രി മുതലേ ഹാജിമാർ അറഫയിലെത്തിത്തുടങ്ങി.