Connect with us

Gulf

ടാങ്കര്‍ലോറി മറിഞ്ഞ് പരിക്ക്‌

Published

|

Last Updated

അബുദാബി: അബുദാബിയില്‍ മിനി ടാങ്കര്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ പ്രാഥമിക ശുശ്രൂഷ നല്‍കിയതായി അബുദാബി പോലീസ് അറിയിച്ചു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടര്‍ ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ടാങ്കറിലെ എണ്ണ ചോര്‍ച്ച തടയുന്നതിന് സിവില്‍ ഡിഫന്‍സുമായി ചേര്‍ന്ന് ആവശ്യമായ നടപടി സീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.