കെഎസ്അര്‍ടിസിയും സമരത്തില്‍ ; പൊതുജനം വലഞ്ഞു

Posted on: August 7, 2018 10:00 am | Last updated: August 7, 2018 at 11:39 am
SHARE

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണ സമതി ദേശീയ കോ ഓഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച ദേശീയ വാഹന പണിമുടക്ക് ദിനത്തില്‍തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കും വന്നതോടെ പൊതുജനങ്ങള്‍ വലഞ്ഞു. കെഎസ്ആര്‍ടിസിയില പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നത്.

ഇന്നലെ അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയും പണിമുടക്കിയതോടെ സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ വലഞ്ഞിരിക്കുകയാണ്. മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെയാണ് അഖിലേന്ത്യ തലത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here