Connect with us

Kerala

ആലപ്പുഴയയിലെ പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ അവലോകന യോഗം തുടങ്ങി; പ്രതിപക്ഷ നേതാവ് വിട്ടുനില്‍ക്കുന്നു

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴയിലെ പ്രളയക്കെടുതി വിലയിരുത്താനുള്ള അവലോകന യോഗം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. രാവിലെ പത്തോടെ തുടങ്ങിയ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

അതേ സമയം മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. പ്രളയം ഏറ്റവും ദുരിതംതീര്‍ത്ത കുട്ടനാട് സന്ദര്‍ശിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചതേയില്ല. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും മാത്യു ടി തോമസും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്ന മറുപടിയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

തലസ്ഥാനത്ത് ഇന്ന് രാഷ്ട്രപതിയെത്തുന്നതിനാല്‍ വൈകിട്ട് അവിടെയെത്തേണ്ടതിനാലാണ് പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ന് സിപിഎം ജില്ലാ നേത്യത്വം വ്യക്തമാക്കി.