Connect with us

Kerala

ഹര്‍ത്താലില്‍ കടകള്‍ അടപ്പിക്കരുതെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പോലീസിനോട് ഹൈക്കോടതി നിര്‍ദേശം.

ഇക്കാര്യം ഉറപ്പാക്കാന്‍ പോലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് മുപ്പതിന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ അവരെ തടയുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. അയ്യപ്പ ധര്‍മസേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.