സിറിയയില്‍ ഇസില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു

Posted on: July 26, 2018 11:08 am | Last updated: July 26, 2018 at 3:12 pm
SHARE

ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ഇസില്‍ തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് മനുഷ്യാവകാശ, സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

ദമസ്‌കസില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സൈ്വദ നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തിരക്കേറിയ മാര്‍ക്കറ്റിലേക്ക് മോട്ടോര്‍ ബൈക്കില്‍ ചീറിപ്പാഞ്ഞെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധധാരികളായ തീവ്രവാദികള്‍ സാധാരണക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.

വിമതര്‍ക്കും ഇസില്‍ തീവ്രവാദികള്‍ക്കും സ്വാധീനമുള്ള മേഖലയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ചാവേര്‍ ആക്രമണങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. 2011 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിത ആക്രമണങ്ങള്‍ നടത്തിയ വിമതരെ തുരത്താന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here