കനത്ത സുരക്ഷയില്‍ പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി

Posted on: July 25, 2018 9:37 am | Last updated: July 25, 2018 at 1:29 pm
SHARE

ഇസ്്‌ലാമാബാദ്: പാകിസ്ഥാനില്‍ ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങള്‍ അറിയാനാവും. കനത്ത് സുരക്ഷയാണ് എങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 85,000 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. സിന്ധ്, ബലൂചിസ്ഥാന്‍ , പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റര്‍ ചെയ്ത 110 പാര്‍ട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്.

141 സീറ്റുള്ള പഞ്ചാബാണ് നിര്‍ണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പിഎംഎല്‍(എന്‍)ന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബില്‍ ഇത്തവണ പലരും കൂറുമാറി ഇമ്രാന്‍ ഖാന്റെ തെഹ്‌രീഖെ ഇന്‍സാഫില്‍ ചേര്‍ന്നത് ഷെരീഫിന് വലിയ തിരിച്ചടിയാണ്. . സിന്ധ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പിപിപിക്കാണ് മുന്‍തൂക്കം. ഭീകരസംഘടനകള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും ആശങ്കക്കിടയാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here