വിദേശവനിതയുടെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Posted on: July 24, 2018 10:56 pm | Last updated: July 24, 2018 at 10:56 pm

കൊച്ചി: ലാത്ത്വീനിയന്‍ യുവതി കോവളത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസന്വേഷണം തൃപ്തികരമാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശ വനിത ലിഗയുടെ സുഹൃത്ത് ആന്‍ഡ്രൂസ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റിവെച്ചു.

കഴിഞ്ഞ മാര്‍ച്ച് 14ന് രാവിലെയാണ് പോത്തന്‍കോട് ആയുര്‍വേദ ചികിത്സാ ന്ദ്രേത്തില്‍ നിന്ന് ലിഗയ കാണാതായത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.