ഹാജിമാര്‍ക്ക് മികച്ച സേവനവുമായി സഈദി ആരോഗ്യ മന്ത്രാലയം

Posted on: July 22, 2018 6:45 pm | Last updated: July 24, 2018 at 11:20 pm
SHARE

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്ന ഹാജിമാര്‍ക്ക് മികച്ച സേവനവുമായി സഊദി ആരോഗ്യ മന്ത്രാലയം. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മദീനയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആറായിരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സേവന രംഗത്തുണ്ടാകും. പ്രവാചക നഗരിയില്‍ 1,682 കിടക്കകള്‍ ഉള്ള ആശുപത്രികള്‍ സേവനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 114 എണ്ണം തീവ്രപരിചരണത്തിനായി മാത്രമായുള്ളതാണ്. താത്കാലിക ആരോഗ്യ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here