Connect with us

International

അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഒരു മരണം

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമി നടത്തയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സില്‍വര്‍ ലേക്ക് ഏരിയയിലെ ഏറെ ജനത്തിരക്കേറിയ ട്രേഡര്‍ ജോയുടെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അക്രമം അരങ്ങേറിയത്.

മുത്തശ്ശിയേയും വനിതാ സുഹ്യ്ത്തിനേയും വെടിവെച്ച ശേഷം കാറില്‍ രക്ഷപ്പെട്ട യുവാവ് പോലീസ് പിന്നാലെയെത്തിയതോടെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ ഇയാള്‍ ബന്ദിയാക്കിയ ഒരാളാണ് കൊല്ലപ്പെട്ടത്. ഏറെ മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റ്മുട്ടലിനൊടുവില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.