Connect with us

Kerala

എസ് ഹരീഷ് 'മീശ' പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: വിവാദമായതിനെത്തുടര്‍ന്ന് എഴുത്തുകാരന്‍ ആഴ്ചപ്പതിപ്പിലെ നോവല്‍ പിന്‍വലിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ് ഹരീഷാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധഈകരിച്ചുവന്ന തന്റെ നോവലായ “മീശ”പിന്‍വലിച്ചത്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശത്തിന് കാരണമായിരുന്നു. അര നൂറ്റാണ്ട് മുന്‍പുള്ള ദളിത് ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു നോവല്‍.