കാലവര്‍ഷക്കെടുതി: കേന്ദ്ര സംഘമെത്തി; ആദ്യഘട്ടമായി 80 കോടി അനുവദിച്ചെന്ന് കിരണ്‍ റിജ്ജു

Posted on: July 21, 2018 10:29 am | Last updated: July 21, 2018 at 1:27 pm
SHARE

കൊച്ചി: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കൊച്ചിയിലെത്തി. കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കിരണ്‍ റിജ്ജു പറഞ്ഞു. മഴക്കെടുതിയെ കേന്ദ്രവും കേരളവും ഒറ്റക്കെട്ടായി നേരിടണം. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം കേന്ദ്ര നല്‍കുമെന്നും അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.