Connect with us

Kerala

ജയില്‍ വാര്‍ഡന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

തിരുവനന്തപുരം: ജില്ലാ ജയില്‍ വാര്‍ഡനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് ജയില്‍ വാര്‍ഡനായ ജോസില്‍ ഭാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടു കൂടി യൂണിഫോം തേക്കാനുണ്ടെന്ന് പറഞ്ഞാണ് ജോസില്‍ വീട്ടില്‍നിന്നിറങ്ങിയത്.

ഏറെ വൈകിയും തിരികെയെത്തായതോടെ ബന്ധുക്കളും നാട്ടുകാരും് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സമീപത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്.
കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു