Connect with us

Ongoing News

സ്വാമി അഗ്നിവേശിനെ ആക്രമിച്ചവര്‍ക്ക് തക്ക ശിക്ഷ നല്‍കണം: കാന്തപുരം

Published

|

Last Updated

കഴിഞ്ഞ ഏപ്രിലില്‍ ഫലസ്തീന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു സ്വാമി അഗ്‌നിവേശും ഞാനും. രണ്ടു ദിവസം യാത്രയില്‍ ഒരുമിച്ചായിരുന്നു. ഇസ്ലാം, ഹിന്ദു മതങ്ങളിലെ ആധ്യാത്മികതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ ദീര്‍ഘമായി ഞങ്ങള്‍ സംഭാഷണം നടത്തി. വിസ്മയിപ്പിച്ച ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. മതേതര ബഹുസ്വര മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വം.

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ സ്വാമി അഗ്‌നിവേശ് ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. നിലപാടുകളോട് വിയോജിപ്പുള്ളവര്‍ ജനാധിപത്യ രീതിയില്‍ അത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത്, രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വ നിലപാടിന് വെല്ലുവിളിയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ നിയമം കൊണ്ടുവരാനുള്ള സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമാണ്.

സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചവരുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണം. ശക്തമായ ശിക്ഷ നല്‍കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുക എന്നത് ഓരോ ഗവണ്‍മെന്റിന്റെയും മൗലികമായ ബാധ്യതയാണ്