ഓട്ടോറിക്ഷക്ക് മുകളില്‍ മരംവീണ് വിദ്യാര്‍ഥിനി മരിച്ചു

Posted on: July 15, 2018 6:37 pm | Last updated: July 16, 2018 at 10:20 am

കണ്ണൂര്‍: കനത്ത മഴക്കിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകള്‍ സിത്താര സിറിയക്കാണ് (20) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം പേരാവൂര്‍ ഇരിട്ടി റോഡിലെ കല്ലേരിമല ഇറക്കത്തിലണ് അപകടമുണ്ടായത്.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ആര്യപ്പറമ്പ് എടക്കോട്ടയിലെ വിനോദ് (42), സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവഴി വന്ന സണ്ണി ജോസഫ് എം.എല്‍.എയുടെ വാഹനത്തിലാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.