Connect with us

Idukki

ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും മാതാപിതാക്കളെയും പുഴയില്‍ കാണാതായി

Published

|

Last Updated

മൂന്നാര്‍: ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും മാതാപിതാക്കളെയും പുഴയില്‍ കാണാതായി. മൂന്നാര്‍ കെഡിഎച്ച്പി പെരിയവല എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ഒമ്പത് മാസം പ്രായമായ ഇവരുടെ കുട്ടി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുഴയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞുമായി ജീവ പുഴയിലേക്ക് ചാടിയെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവും ഒഴുക്കില്‍ പെട്ടെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും
പോലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.