പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അഞ്ച് പേര്‍ പിടിയില്‍

Posted on: July 11, 2018 12:37 pm | Last updated: July 11, 2018 at 1:28 pm
SHARE

ചിന്ദ്‌വാര:വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 14കാരി പെണ്‍കുട്ടിയെ ബൈക്കിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇവിടെ നിന്നും രക്ഷപ്പെട്ടുവരുന്നതിനിടെ മറ്റ് മൂന്ന് പേര്‍കൂടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ഈ മാസം ആറിനാണ് സംഭവം. മാനസിക നില തെറ്റിയ നിലയില്‍ മഹ്‌വ ടോള ഭാഗത്ത് കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ കഥ പുറത്തറിയുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മോഹിദ് ഭരദ്വാജ് എന്നയാള്‍ ബൈക്കില്‍ കയറ്റി രാഹുല്‍ ബോണ്ഡെയെന്നയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് വരവെ മറ്റ് മൂന്ന് പേര്‍കൂടി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച ്‌പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.